ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

CarPlay നിയന്ത്രിക്കാൻ നിങ്ങളുടെ വാഹനത്തിന്റെ ബിൽറ്റ്-ഇൻ കൺട്രോളുകൾ ഉപയോഗിക്കൂ

CarPlay നിങ്ങളുടെ വാഹനത്തിന്റെ ബിൽറ്റ്-ഇൻ കൺട്രോളുകൾ വഴി പ്രവർത്തിക്കുന്നു—ഉദാഹരണത്തിന്, ഒരു ടച്ച്സ്ക്രീൻ, ഒരു റോട്ടറി നോബ്, അല്ലെങ്കിൽ ഒരു ടച്ച്പാഡ്. നിങ്ങളുടെ ഡിസ്പ്ലേ എങ്ങനെ പ്രവർത്തിപ്പിക്കാമെന്ന് അറിയാൻ, നിങ്ങളുടെ വാഹനത്തിനൊപ്പം ലഭിച്ച ഓണേഴ്സ് ഗൈഡ് കാണൂ.

  • ഒരു ആപ്പ് തുറക്കൂ: ആപ്പ് സെലക്റ്റ് ചെയ്യാൻ ടച്ച്സ്ക്രീനിൽ ആപ്പ് ടാപ്പ് ചെയ്യൂ, അല്ലെങ്കിൽ റോട്ടറി നോബ് തിരിക്കൂ, തുടർന്ന് നോബ് അമർത്തൂ.

  • CarPlay ഡാഷ്ബോർഡ്, CarPlay ഹോം എന്നിവയ്ക്കിടയിൽ സ്വിച്ച് ചെയ്യൂ: ഡ്രൈവിങ് ദിശാനിർദേശങ്ങൾ, ഓഡിയോ പ്ലേബാക്ക്, Siri നിർദേശങ്ങൾ എന്നിവ പോലുള്ള നിങ്ങൾക്ക് കാണണമെന്നോ നിയന്ത്രിക്കണമെന്നോ ഉള്ള നിരവധി ഇനങ്ങൾ CarPlay ഡാഷ്ബോർഡ് കാണിക്കുന്നു. പേജുകളായി ക്രമീകരിച്ചിരിക്കുന്ന നിങ്ങളുടെ CarPlay ആപ്പുകളെല്ലാം CarPlay ഹോം കാണിക്കുന്നു.

    CarPlay ഹോമിലേക്ക് പോകാൻ, ടച്ച്സ്ക്രീനിൽ ഹോം ബട്ടൺ ടാപ്പ് ചെയ്യൂ, അല്ലെങ്കിൽ ഹോം ബട്ടൺ സെലക്റ്റ് ചെയ്യാൻ റോട്ടറി നോബ് തിരിക്കൂ, എന്നിട്ട് നോബ് അമർത്തൂ.

    CarPlay ഡാഷ്ബോർഡിൽ പോകാൻ ഡാഷ്ബോർഡ് ബട്ടൺ ടാപ്പ് ചെയ്യൂ, അല്ലെങ്കിൽ ഡാഷ്ബോർഡ് ബട്ടൺ സെലക്റ്റ് ചെയ്യാൻ റോട്ടറി നോബ് തിരിക്കൂ, എന്നിട്ട് നോബ് അമർത്തൂ.

  • നിങ്ങളുടെ വാഹനത്തിന്റെ ഹോം സ്ക്രീനിലേക്ക് മടങ്ങൂ: CarPlay ഹോമിൽ കാണിക്കുന്നുണ്ടെങ്കിൽ വാഹനത്തിന്റെ ലോഗോയോടുകൂടിയ ഐക്കൺ സെലക്റ്റ് ചെയ്യൂ, അല്ലെങ്കിൽ ലഭ്യമാണെങ്കിൽ, നിങ്ങളുടെ റേഡിയോയിലെ ഫിസിക്കൽ ഹോം ബട്ടണിൽ സെലക്റ്റ് ചെയ്യൂ.

  • അടുത്തിടെ ഉപയോഗിച്ച ഒരു ആപ്പിലേക്ക് മടങ്ങൂ: ടച്ച്സ്ക്രീനിന്റെ അരികിലുള്ള അതിന്റെ ഐക്കൺ ടാപ്പ് ചെയ്യൂ, അല്ലെങ്കിൽ റോട്ടറി നോബ് ഐക്കണിലേക്ക് തിരിക്കൂ, തുടർന്ന് നോബ് അമർത്തൂ.

  • അധിക ആപ്പുകൾ കാണൂ: നിങ്ങൾക്ക് എട്ടിൽ കൂടുതൽ ആപ്പുകൾ ഉണ്ടെങ്കിൽ, അവയിൽ ചിലത് CarPlay ഹോമിന്റെ മറ്റൊരു പേജിൽ ദൃശ്യമായേക്കാം. അവ കാണാൻ, ടച്ച്സ്ക്രീനിൽ ഇടത്തേക്ക് സ്വൈപ്പ് ചെയ്യൂ, അല്ലെങ്കിൽ റോട്ടറി നോബ് തിരിക്കൂ. (CarPlay-ക്കൊപ്പം മറ്റ് ആപ്പുകൾ ഉപയോഗിക്കൂ കാണൂ.)

  • ഒരു ലിസ്റ്റിലൂടെ വേഗത്തിൽ സ്ക്രോൾ ചെയ്യൂ: ടച്ച്സ്ക്രീനിന്റെ വലതുവശത്തുള്ള ലിസ്റ്റിലെ അക്ഷരങ്ങളിൽ ടാപ്പ് ചെയ്യൂ, അല്ലെങ്കിൽ റോട്ടറി നോബ് തിരിക്കൂ.

  • ഓഡിയോ പ്ലേബാക്ക് നിയന്ത്രിക്കൂ: CarPlay ഡാഷ്ബോർഡിലെ ഓഡിയോ പ്ലേബാക്ക് കൺട്രോളുകൾ ഉപയോഗിക്കൂ. അല്ലെങ്കിൽ CarPlay ഹോമിൽ നിന്ന്, നിലവിലെ ഓഡിയോ ആപ്പ് കാണാനും നിയന്ത്രിക്കാനും ’ഇപ്പോൾ പ്ലേ ചെയ്യുന്നത്’ സെലക്റ്റ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.