iPhone-ൽ ഓഡിയോയും വീഡിയോയും റെക്കോർഡ് ചെയ്യൂ

നിങ്ങളുടെ റെക്കോർഡിങ്ങിന്റെ ഗുണനിലവാരം പരമാവധിയാക്കുന്നതിനായി ആപ്പുകളിലും വെബ്സൈറ്റുകളിലും ഓഡിയോയും വീഡിയോയും കാപ്ചർ ചെയ്യുന്നതിനുള്ള—ഉദാഹരണത്തിന്, ഒരു വീഡിയോ കോൺഫറൻസിൽ—ക്രമീകരണങ്ങൾ നിങ്ങൾക്ക് നിയന്ത്രിക്കാനാകും.

ഒരു ഓഡിയോ ഇൻപുട്ട് ഉറവിടം സെലക്റ്റ് ചെയ്യൂ

നിങ്ങളുടെ ഡിവൈസിനായുള്ള ഒരു പ്രത്യേക ആപ്പിലോ വെബ്സൈറ്റിലോ ഓഡിയോ റെക്കോർഡ് ചെയ്യുന്നതിന് നിങ്ങൾക്ക് ഒരു ഇൻപുട്ട് ഉറവിടം തിരഞ്ഞെടുക്കാം.

  1. ആപ്പ് തുറക്കുകയോ നിങ്ങൾ റെക്കോർഡ് ചെയ്യാൻ ആഗ്രഹിക്കുന്ന വെബ്സൈറ്റിലേക്ക് പോകുകയോ ചെയ്യൂ.

  2. കൺട്രോൾ സെന്റർ തുറക്കൂ.

  3. കൺട്രോൾ സെന്ററിന്റെ മുകളിലുള്ള നിങ്ങളുടെ അപ്പിന്റെയോ ബ്രൗസറിന്റെയോ ബട്ടണിൽ ടാപ്പ് ചെയ്യൂ.

  4. ഇൻപുട്ട് ടാപ്പ് ചെയ്യൂ, തുടർന്ന് ഒരു ഇൻപുട്ട് ഡിവൈസ് സെലക്റ്റ് ചെയ്യൂ.

    ഒരു വീഡിയോ കോൺഫറൻസിന്റെ നിങ്ങളുടെ ഭാഗം റെക്കോർഡ് ചെയ്യുന്നതിനുള്ള ഇൻപുട്ട് ഉറവിട ഓപ്ഷനുകൾ കാണിക്കുന്ന കൺട്രോൾ സെന്ററിലെ ഒരു മെനു.

നിങ്ങളുടെ റെക്കോർഡിങ്ങിൽ പശ്ചാത്തല ശബ്ദങ്ങൾ ഫിൽട്ടർ ചെയ്യൂ

ചില ആപ്പുകളിൽ, നിങ്ങളുടെ റെക്കോർഡിങ്ങിൽ പശ്ചാത്തല ശബ്ദങ്ങൾ ഫിൽട്ടർ ചെയ്യാം, അതുവഴി നിങ്ങളുടെ ശബ്ദം മറ്റ് ശബ്ദങ്ങളിൽ നിന്ന് വ്യക്തവും വേറിട്ടതുമായിരിക്കും.

  1. ആപ്പ് തുറക്കുകയോ നിങ്ങൾ റെക്കോർഡ് ചെയ്യാൻ ആഗ്രഹിക്കുന്ന വെബ്സൈറ്റിലേക്ക് പോകുകയോ ചെയ്യൂ.

  2. കൺട്രോൾ സെന്റർ തുറക്കൂ.

  3. കൺട്രോൾ സെന്ററിന്റെ മുകളിലുള്ള നിങ്ങളുടെ അപ്പിന്റെയോ ബ്രൗസറിന്റെയോ ബട്ടണിൽ ടാപ്പ് ചെയ്യൂ.

  4. വോയ്സ് ഐസൊലേഷൻ ടാപ്പ് ചെയ്യൂ.

നിങ്ങളുടെ റെക്കോർഡിങ്ങിൽ പശ്ചാത്തല ശബ്ദങ്ങൾ ഉൾപ്പെടുത്താൻ, ലഭ്യമാണെങ്കിൽ ‘വൈഡ് സ്പെക്ട്രം’ ടാപ്പ് ചെയ്യൂ. (എല്ലാ ആപ്പുകൾക്കും വൈഡ് സ്പെക്ട്രം ലഭ്യമല്ല.)

നിങ്ങൾ മറ്റൊരു ലൊക്കേഷൻ വ്യക്തമാക്കാത്ത പക്ഷം, കോളിന് ശേഷം നിങ്ങളുടെ റെക്കോർഡിങ് ഡിഫോൾട്ടായി ഫയൽസ് ആപ്പിലെ ഡൗൺലോഡുകൾ ഫോൾഡറിൽ സേവ് ചെയ്യപ്പെടും. കോളിൽ പങ്കെടുക്കുന്ന മറ്റുള്ളവരുമായി പങ്കിടാൻ ‘പങ്കിടൂ’ ബട്ടൺ ടാപ്പ് ചെയ്യൂ. ഒരു പോസ്റ്റ്-പ്രൊഡക്ഷൻ ആപ്പിലെ Logic Pro അല്ലെങ്കിൽ Final Cut Pro പോലുള്ള മറ്റ് പങ്കെടുക്കുന്നവരുടെ റെക്കോർഡിങ്ങുകളുമായി ഇത് സംയോജിപ്പിക്കാം.

‘ലോക്കൽ കാപ്ചർ’ ഉപയോഗിച്ച് ഓഡിയോയും വീഡിയോയും റെക്കോർഡ് ചെയ്യൂ

നിങ്ങളുടെ iPhone-ലെ ഒരു വീഡിയോ കോൺഫറൻസ് സമയത്ത്, ഏറ്റവും ഉയർന്ന നിലവാരമുള്ള ഓഡിയോ റെക്കോർഡ് ചെയ്യാൻ ലോക്കൽ കാപ്ചർ നിങ്ങളെ അനുവദിക്കുന്നു. അതുകൊണ്ട്, വോയ്സ് ഐസൊലേഷൻ പോലുള്ള മൈക്രോഫോൺ മോഡുകൾ ലോക്കൽ കാപ്ചറിന് പ്രയോഗിക്കില്ല. എങ്കിലും, ലൈവ് സെഷനു ശേഷം റെക്കോർഡിങ് എഡിറ്റ് ചെയ്ത് ഇത് പരിഹരിക്കാനാകും.

ഡിഫോൾട്ടായി, ലോക്കൽ കാപ്ചർ ഓഡിയോയും വീഡിയോയും റെക്കോർഡ് ചെയ്യുന്നു. നിങ്ങളുടെ ക്യാമറ മറ്റൊരു ആപ്പിൽ ഉപയോഗത്തിലാണെങ്കിൽ, ഓഡിയോ മാത്രമേ റെക്കോർഡ് ചെയ്യുകയുള്ളൂ.

  1. നിങ്ങൾ റെക്കോർഡ് ചെയ്യാൻ ആഗ്രഹിക്കുന്ന വീഡിയോ കോൺഫറൻസിങ് ആപ്പ് തുറക്കൂ.

  2. കൺട്രോൾ സെന്റർ തുറക്കൂ.

  3. ലോക്കൽ കാപ്ചർ ബട്ടൺ തൊട്ടുപിടിക്കൂ.

    കുറിപ്പ്: നിങ്ങൾ ലോക്കൽ കാപ്ചർ ബട്ടൺ കാണുന്നില്ലെങ്കിൽ, ആദ്യം അത് കൺട്രോൾ സെന്ററിലേക്ക് ചേർക്കൂ. (iPhone-ൽ കൺട്രോൾ സെന്റർ ഉപയോഗിക്കുകയും ഇഷ്ടാനുസൃതമാക്കുകയും ചെയ്യൂ കാണൂ.)

  4. ‘റെക്കോർഡിങ് ആരംഭിക്കൂ’ ടാപ്പ് ചെയ്യൂ.

    കുറിപ്പ്: നിങ്ങളുടെ ഓഡിയോ ഇൻപുട്ട് ഉറവിടത്തെ ആശ്രയിച്ച്, സ്ലൈഡർ (സ്ക്രീനിൽ ദൃശ്യമാണെങ്കിൽ) വലിച്ചുകൊണ്ട് നിങ്ങൾക്ക് ഇൻപുട്ട് ഗെയിൻ ക്രമീകരിക്കാം. നിങ്ങൾ ഒരു എക്സ്റ്റേണൽ USB മൈക്രോഫോൺ ഉപയോഗിക്കുമ്പോൾ ഇൻപുട്ട് ഗെയിൻ സ്ലൈഡർ ഇൻകമിങ് വോള്യം കുറയ്ക്കാൻ നിങ്ങളെ അനുവദിക്കുന്നു.

    നിങ്ങളുടെ റെക്കോർഡിങ്ങിൽ നിന്ന് വീഡിയോ ഒഴിവാക്കാൻ, കൺട്രോൾ സെന്ററിൽ ‘ഓഡിയോ മാത്രം’ സെലക്റ്റ് ചെയ്യൂ.

    വീഡിയോ കോൺഫറൻസിൽ നിങ്ങളുടെ ഭാഗത്തിന്റെ ലോക്കൽ ഓഡിയോയും വിഷ്വലും കാപ്ചർ ചെയ്യുന്നത് ആരംഭിക്കുന്നതിനുള്ള സ്ക്രീൻ.

നിങ്ങളുടെ iPhone മോഡലിന് ഒരു Dynamic Island ഉണ്ടെങ്കിൽ, ലോക്കൽ കാപ്ചർ സമയത്ത് റെക്കോർഡിങ് ഐക്കൺ അവിടെ ദൃശ്യമാകും.

നിങ്ങൾ ലോക്കൽ കാപ്ചർ റെക്കോർഡിങ്ങുകൾ സേവ് ചെയ്യാനുള്ള മറ്റൊരു ലൊക്കേഷൻ വ്യക്തമാക്കാത്ത പക്ഷം, കോളിന് ശേഷം, നിങ്ങളുടെ റെക്കോർഡിങ് ഫയൽസ് ആപ്പിലെ ഡൗൺലോഡുകൾ ഫോൾഡറിൽ ഓട്ടോമാറ്റിക്കായി സേവ് ചെയ്യപ്പെടും. കോളിൽ പങ്കെടുക്കുന്ന മറ്റുള്ളവരുമായി പങ്കിടാൻ ‘പങ്കിടൂ’ ബട്ടൺ ടാപ്പ് ചെയ്യൂ. ഒരു പോസ്റ്റ്-പ്രൊഡക്ഷൻ ആപ്പിലെ Logic Pro അല്ലെങ്കിൽ Final Cut Pro പോലുള്ള മറ്റ് പങ്കെടുക്കുന്നവരുടെ റെക്കോർഡിങ്ങുകളുമായി ഇത് സംയോജിപ്പിക്കാം.

ലോക്കൽ കാപ്ചർ റെക്കോർഡിങ്ങുകൾ സേവ് ചെയ്യുന്നതിനുള്ള ഒരു ലൊക്കേഷൻ പ്രീസെറ്റ് ചെയ്യൂ

ഫയൽസ് ആപ്പിലെ ഡിഫോൾട്ട് ഡൗൺലോഡുകൾ ഫോൾഡർ ഒഴികെ ലോക്കൽ കാപ്ചർ റെക്കോർഡിങ്ങുകൾ സേവ് ചെയ്യാനുള്ള ഒരു ലൊക്കേഷൻ നിങ്ങൾക്ക് വ്യക്തമാക്കാം.

  1. നിങ്ങളുടെ iPhone-ലെ ‘ക്രമീകരണം’ ആപ്പിലേക്ക് പോകൂ.

  2. ‘പൊതുവായവ’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ലോക്കൽ കാപ്ചർ’ ടാപ്പ് ചെയ്യൂ.

  3. ‘ലൊക്കേഷൻ സേവ് ചെയ്യൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് നിങ്ങളുടെ ലോക്കൽ കാപ്ചർ റെക്കോർഡിങ്ങുകൾ സേവ് ചെയ്യാൻ ആഗ്രഹിക്കുന്ന ഫോൾഡറിലേക്ക് നാവിഗേറ്റ് ചെയ്യൂ.

  4. നിങ്ങൾ റെക്കോർഡിങ്ങുകൾ സേവ് ചെയ്യാൻ ആഗ്രഹിക്കുന്ന ഫോൾഡറിൽ ടാപ്പ് ചെയ്യൂ, തുടർന്ന് ‘തുറക്കൂ’ ടാപ്പ് ചെയ്യൂ.

ദൂരെ നിന്ന് ഓഡിയോ റെക്കോർഡ് ചെയ്യാനും വീഡിയോ കാപ്ചർ ചെയ്യാനും AirPods ഉപയോഗിക്കൂ

പിന്തുണയ്ക്കുന്ന AirPods, AirPods Pro മോഡലുകൾ ഉപയോഗിച്ച്, ഒരു വീഡിയോ കോൺഫറൻസിനിടെ ഓഡിയോയും വീഡിയോയും റിമോട്ടായി റെക്കോർഡ് ചെയ്യാൻ നിങ്ങൾക്ക് നിങ്ങളുടെ AirPods ഉപയോഗിക്കാം. റെക്കോർഡിങ് ആരംഭിക്കാനും നിർത്താനും, AirPods സ്റ്റെം അമർത്തൂ. AirPods യൂസർ ഗൈഡിൽ, ക്യാമറ ആപ്പുകൾക്കൊപ്പം AirPods ഉപയോഗിക്കൂ എന്നത് കാണൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.