ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ൽ നിങ്ങൾ ആസ്വദിക്കുന്നതെന്താണെന്ന് Apple Music-നോട് പറയൂ

നിങ്ങൾക്ക് ഒരു പാട്ടോ ആൽബമോ പ്രിയപ്പെട്ടതാക്കാം, അതുവഴി നിങ്ങൾക്ക് അത് പിന്നീട് എളുപ്പത്തിൽ കണ്ടെത്താനും വീണ്ടും പ്ലേ ചെയ്യാനും കഴിയും. നിങ്ങൾ ഒരു പാട്ടോ ആൽബമോ ഇഷ്ടപ്പെടുന്നില്ലെങ്കിൽ, സമാന രീതിയിലുള്ള സംഗീതത്തിന്റെ നിർദേശങ്ങൾ നിങ്ങൾക്ക് കുറച്ച് മാത്രമേ ലഭിക്കൂ.

നിങ്ങൾ ആസ്വദിക്കുന്നതെന്താണെന്ന് Apple Music-നോട് പറയൂ

  1. നിങ്ങളുടെ iPhone-ലെ സംഗീതം ആപ്പിലേക്ക് പോകൂ.

  2. താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • ഒരു ആൽബം, പ്ലേലിസ്റ്റ്, അല്ലെങ്കിൽ പാട്ട് തൊട്ടുപിടിക്കൂ, തുടർന്ന് ‘പ്രിയപ്പെട്ടതാക്കൂ’ അല്ലെങ്കിൽ ‘കുറച്ച് നിർദേശിക്കൂ’ ടാപ്പ് ചെയ്യൂ.

    • ‘ഇപ്പോൾ പ്ലേ ചെയ്യുന്നത്’ സ്ക്രീനിൽ, ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘പ്രിയപ്പെട്ടതാക്കൂ’ അല്ലെങ്കിൽ ‘കുറച്ച് നിർദേശിക്കൂ’ ടാപ്പ് ചെയ്യൂ.

നിങ്ങൾക്ക് ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതും Apple Music-നോട് പറയുന്നതിലൂടെ ഭാവിയിലെ ശുപാർശകൾ മെച്ചപ്പെടുന്നു.

നിങ്ങളുടെ ലൈബ്രറിയിൽ സംഗീതം റേറ്റ് ചെയ്യൂ

  1. നിങ്ങളുടെ iPhone-ലെ ‘ക്രമീകരണം’  ആപ്പിലേക്ക് പോകൂ.

  2. ആപ്പുകൾ ടാപ്പ് ചെയ്യൂ, തുടർന്ന് സംഗീതം ടാപ്പ് ചെയ്യൂ.

  3. ‘സ്റ്റാർ റേറ്റിങ്ങുകൾ കാണിക്കൂ’ ഓൺ ചെയ്യൂ.

    കുറിപ്പ്: നിങ്ങളുടെ Mac-ലെയോ Windows ഡിവൈസിലെയോ നിങ്ങളുടെ സംഗീത ലൈബ്രറിയിലെ ഒരു ഗാനത്തിലേക്ക് നിങ്ങൾ ഇതിനകം ഒരു സ്റ്റാർ റേറ്റിങ് ചേർക്കുകയും നിങ്ങളുടെ iPhone-ൽ ‘ലൈബ്രറി സിങ്ക് ചെയ്യൂ’ എനേബിൾ ചെയ്യുകയും ചെയ്താൽ മാത്രമേ ഈ ഓപ്ഷൻ ദൃശ്യമാകൂ (ക്രമീകരണം  > ആപ്പുകൾ > സംഗീതം എന്നതിലേക്ക് പോകൂ, തുടർന്ന് ‘ലൈബ്രറി സിങ്ക് ചെയ്യൂ’ ഓൺ ചെയ്യൂ).

  4. സംഗീതം ആപ്പിലേക്ക് പോകൂ, നിങ്ങളുടെ ലൈബ്രറിയിൽ ഒരു പാട്ട് തൊട്ടുപിടിക്കൂ, ‘പാട്ട് റേറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് ഒന്ന് മുതൽ അഞ്ച് വരെയുള്ള സ്റ്റാറുകളിൽ നിന്ന് റേറ്റിങ് തിരഞ്ഞെടുക്കൂ.

ഒരേ Apple അക്കൗണ്ടിൽ സൈൻ ഇൻ ചെയ്ത എല്ലാ ഡിവൈസുകളിലേക്കും പാട്ട് റേറ്റിങ്ങുകൾ സിങ്ക് ചെയ്യുന്നു.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.