ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ലെ ഒരു ഡിഫോൾട്ട് യാത്രാ മോഡും മാപ്പ്സ് യൂണിറ്റുകളും തിരഞ്ഞെടുക്കൂ

യാത്രാ മോഡും യൂണിറ്റുകളും ഉൾപ്പെടെ മാപ്പ്സ് ആപ്പിനായുള്ള നിങ്ങളുടെ ക്രമീകരണം നിങ്ങൾക്ക് അവലോകനം ചെയ്യാനും മാറ്റാനും കഴിയും.

ഒരു ഡിഫോൾട്ട് യാത്രാ മോഡും മുൻഗണനകളും തിരഞ്ഞെടുക്കൂ

ദിശാനിർദേശങ്ങൾ നൽകുമ്പോൾ മാപ്പ്സ് നിങ്ങളുടെ മുൻഗണനയുള്ള യാത്ര മോഡിലേക്ക് ഡിഫോൾട്ട് ചെയ്യുന്നു. ഡ്രൈവിങ്, നടത്തം, ട്രാൻസിറ്റ്, സൈക്കിൾ ഓടിക്കൽ എന്നിവ നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

  1. നിങ്ങളുടെ iPhone-ലെ മാപ്പ്സ് ആപ്പിലേക്ക് പോകൂ.

  2. നിങ്ങളുടെ ചിത്രം അല്ലെങ്കിൽ തിരയൽ ഫീൽഡിന് അടുത്തുള്ള ഇനീഷ്യലുകൾ ടാപ്പ് ചെയ്ത് ‘മുൻഗണനകൾ’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ഓപ്ഷനുകൾ’ ടാപ്പ് ചെയ്യൂ.

    (നിങ്ങളുടെ ചിത്രമോ ഇനീഷ്യലുകളോ തിരയൽ ഫീൽഡിന് അടുത്തായി കാണുന്നില്ലെങ്കിൽ, ഫീൽഡിന് അടുത്തുള്ള ‘റദ്ദാക്കൂ’ ടാപ്പ് ചെയ്യൂ, അല്ലെങ്കിൽ ‘തിരയൽ ഫീൽഡ്’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘റദ്ദാക്കൂ’ ടാപ്പ് ചെയ്യൂ.)

  3. കൂടുതൽ ഓപ്ഷനുകൾ കണ്ടെത്താൻ, സ്ക്രീനിന്റെ താഴെയുള്ള ‘മാപ്പ്സ് ക്രമീകരണം’ ടാപ്പ് ചെയ്യൂ.

യാത്രാ രീതിയെ ആശ്രയിച്ച്, ‘വാഹനമോടിക്കുമ്പോൾ എത്തിച്ചേരൽ സമയം തിരഞ്ഞെടുക്കൂ’, ‘സൈക്കിൾ ചവിട്ടുമ്പോഴോ നടക്കുമ്പോഴോ വലിയ ട്രാഫിക്കോ കുന്നുകളോ ഒഴിവാക്കൂ’, അല്ലെങ്കിൽ ‘നിങ്ങൾ ഇഷ്ടപ്പെടുന്ന ട്രാൻസിറ്റ് രീതി തിരഞ്ഞെടുക്കൂ’ തുടങ്ങിയ മറ്റ് റൂട്ട് ഓപ്ഷനുകൾ നിങ്ങൾക്കുണ്ടായേക്കാം.

‘മാപ്പ്സി’ൽ ഉപയോഗിക്കുന്ന യൂണിറ്റുകൾ മാറ്റൂ

ഒരു 2D മാപ്പിൽ, നിങ്ങൾ സൂം ഔട്ട് ചെയ്യുമ്പോൾ മുകളിൽ ഇടതുവശത്ത് ഒരു സ്കെയിൽ ദൃശ്യമാകും. സ്കെയിലിനായി ഉപയോഗിക്കുന്ന യൂണിറ്റുകൾ നിങ്ങൾക്ക് മാറ്റാം.

  1. നിങ്ങളുടെ iPhone-ലെ ‘ക്രമീകരണം’  ആപ്പിലേക്ക് പോകൂ.

  2. ‘പൊതുവായവ’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ഭാഷയും പ്രദേശവും’ ടാപ്പ് ചെയ്യൂ.

  3. അളവുരീതി ടാപ്പ് ചെയ്യൂ, തുടർന്ന് ഒരു ഓപ്ഷൻ സെലക്റ്റ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.