iPhone-ലെ നിങ്ങളുടെ ‘വിവർത്തനം’ ക്രമീകരണങ്ങൾ മാറ്റൂ

‘ക്രമീകരണ’ത്തിൽ വിവർത്തനം ആപ്പിനായുള്ള നിങ്ങളുടെ മുൻഗണനകൾ നിങ്ങൾക്ക് ഇഷ്ടാനുസൃതമാക്കാം. ഭാഷകൾ ഡൗൺലോഡ് ചെയ്യൂ, ഡിവൈസിലെ മോഡ് ഉപയോഗിക്കൂ, അല്ലെങ്കിൽ മറ്റൊരു ഡിഫോൾട്ട് വിവർത്തന ആപ്പ് തിരഞ്ഞെടുക്കൂ.

ഭാഷകൾ ഡൗൺലോഡ് ചെയ്യൂ

നിങ്ങൾ ഇന്റർനെറ്റുമായി കണക്റ്റ് ചെയ്തിട്ടില്ലാത്തപ്പോൾ വിവർത്തന ഫീച്ചർ ഉപയോഗിക്കുന്നതിന്, നിങ്ങൾ ഇൻപുട്ട്, ഔട്ട്പുട്ട് ഭാഷകൾ ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്.

  1. നിങ്ങളുടെ iPhone-ലെ ‘ക്രമീകരണം’  ആപ്പിലേക്ക് പോകൂ.

  2. ‘ആപ്പുകൾ’ ടാപ്പ് ചെയ്ത് ‘വിവർത്തനം’ ടാപ്പ് ചെയ്ത ശേഷം ‘ഭാഷകൾ’ ടാപ്പ് ചെയ്യൂ.

  3. നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യേണ്ട ഭാഷകൾക്ക് അടുത്തുള്ള ഡൗൺലോഡ് ബട്ടൺ ടാപ്പ് ചെയ്യൂ.

എപ്പോഴും ഓഫ്‌ലൈനായി വിവർത്തനം ചെയ്യൂ

ഡൗൺലോഡ് ചെയ്ത ഭാഷകൾ ഉപയോഗിച്ച് എപ്പോഴും ഓഫ്‌ലൈനായി വിവർത്തനം ചെയ്യാൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

കുറിപ്പ്: ഓൺലൈൻ വിവർത്തനങ്ങളുടെ അത്ര കൃത്യത ഓഫ്‌ലൈൻ വിവർത്തനങ്ങൾക്ക് ഉണ്ടായേക്കില്ല.

  1. നിങ്ങളുടെ iPhone-ലെ ‘ക്രമീകരണം’  ആപ്പിലേക്ക് പോകൂ.

  2. ‘ആപ്പുകളി’ൽ ടാപ്പ് ചെയ്യൂ, തുടർന്ന് ‘വിവർത്തന’ത്തിൽ ടാപ്പ് ചെയ്യൂ.

  3. ഓൺ-ഡിവൈസ് മോഡ് ഓൺ ചെയ്യൂ.

ഒരു ഡിഫോൾട്ട് വിവർത്തന ആപ്പ് തിരഞ്ഞെടുക്കൂ

നിങ്ങൾക്ക് ഒന്നിലധികം വിവർത്തന ആപ്പുകൾ ഉണ്ടെങ്കിൽ, നിങ്ങൾക്ക് ഡിഫോൾട്ട് മാറ്റാം.

  1. നിങ്ങളുടെ iPhone-ലെ ‘ക്രമീകരണം’  ആപ്പിലേക്ക് പോകൂ.

  2. ‘ആപ്പുകളി’ൽ ടാപ്പ് ചെയ്യൂ, തുടർന്ന് ‘വിവർത്തന’ത്തിൽ ടാപ്പ് ചെയ്യൂ.

  3. ഡിഫോൾട്ട് വിവർത്തന ആപ്പിൽ ടാപ്പ് ചെയ്ത് ഒരു ആപ്പ് തിരഞ്ഞെടുക്കൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.