ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ലെ ഹോമിൽ സുരക്ഷാ ക്യാമറകൾ സജ്ജീകരിക്കൂ

നിങ്ങളുടെ ഹോമിലെ ക്യാമറകൾ പകർത്തിയ വീഡിയോ പ്രവർത്തനം കാണാൻ നിങ്ങൾക്ക് ഹോം ആപ്പ് ഉപയോഗിക്കാം. Apple ഹോമുമായി അനുയോജ്യതയുള്ള ഏതെങ്കിലും ക്യാമറ ഉപയോഗിച്ച്, നിങ്ങൾക്ക് ഹോം ആപ്പിൽ വീഡിയോ സ്ട്രീമുകൾ കാണാനും ആ സ്ട്രീമുകൾ ആർക്കൊക്കെ കാണാമെന്നത് തിരഞ്ഞെടുക്കാനും പ്രവർത്തനം കണ്ടെത്തുമ്പോൾ അറിയിപ്പുകൾ സജ്ജീകരിക്കാനും കഴിയും.

അനുയോജ്യതയുള്ള സുരക്ഷാ ക്യാമറകളുടെ ലിസ്റ്റിനായി ഹോം ആക്സസറികളുടെ വെബ്സൈറ്റ് കാണൂ.

നിങ്ങൾക്ക് ഒന്നോ അതിലധികമോ HomeKit സുരക്ഷിത വീഡിയോ ക്യാമറകൾ ഉണ്ടെങ്കിൽ, നിങ്ങൾക്ക് ഈ ഫീച്ചറുകൾ അധികമായി പ്രയോജനപ്പെടുത്താവുന്നതാണ്:

  • എൻക്രിപ്റ്റ് ചെയ്ത വീഡിയോ: നിങ്ങളുടെ ക്യാമറകൾ പകർത്തിയ വീഡിയോ സ്വകാര്യമായി വിശകലനം ചെയ്യുകയും നിങ്ങളുടെ ഹോം ഹബ് ഡിവൈസിൽ ( Apple TV 4K അല്ലെങ്കിൽ HomePod ) എൻക്രിപ്റ്റ് ചെയ്യുകയും സുരക്ഷിതമായി iCloud-ൽ അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നു, അതിനാൽ നിങ്ങൾക്കും നിങ്ങൾ പങ്കിടുന്നവർക്കും മാത്രമേ അത് കാണാൻ കഴിയൂ.

  • വീഡിയോ റെക്കോർഡ് ചെയ്യൽ: നിങ്ങൾ iCloud+ എന്നതിലേക്ക് സബ്സ്ക്രൈബ് ചെയ്യുകയാണെങ്കിൽ, ഒന്നോ അതിലധികമോ ക്യാമറകളിൽ നിന്നുള്ള അവസാന 10 ദിവസത്തെ പ്രവർത്തനം നിങ്ങൾക്ക് കാണാനാകും. 50 GB iCloud+ പ്ലാൻ ഒരൊറ്റ ക്യാമറയെ പിന്തുണയ്ക്കുന്നു, 200 GB iCloud+ പ്ലാൻ അഞ്ച് ക്യാമറകളെ പിന്തുണയ്ക്കുന്നു, കൂടാതെ 2 TB, 6 TB, 12 TB iCloud+ പ്ലാനുകൾ നിരവധി ക്യാമറകളെ പിന്തുണയ്ക്കുന്നു.

    കുറിപ്പ്: നിങ്ങളുടെ iCloud സ്റ്റോറേജ് പരിധിയിൽ വീഡിയോ ഉള്ളടക്കം കണക്കാക്കില്ല.

  • പ്രവർത്തന മേഖലകൾ: നിങ്ങളുടെ ക്യാമറയുടെ കാഴ്ചയിലുള്ള ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിൽ ഫോക്കസ് ചെയ്യുന്ന മേഖലകൾ സൃഷ്ടിക്കൂ.

  • മുഖം തിരിച്ചറിയൽ: നിങ്ങൾ ഫോട്ടോസ് ആപ്പിൽ ടാഗ് ചെയ്ത ആളുകൾ ക്യാമറയുടെ കാഴ്ചയിൽ ആയിരിക്കുമ്പോൾ അറിയിപ്പുകൾ സ്വീകരിക്കൂ.

HomeKit സുരക്ഷിത വീഡിയോ ഉപയോഗിച്ച് iCloud-ൽ എൻക്രിപ്റ്റ് ചെയ്ത സുരക്ഷാ ക്യാമറ ഫൂട്ടേജ് സംഭരിക്കൂ എന്നത് കാണൂ, iCloud യൂസർ ഗൈഡിൽ നിങ്ങളുടെ എല്ലാ ഡിവൈസുകളിലും HomeKit സുരക്ഷിത വീഡിയോ സജ്ജീകരിക്കൂ.

ഫ്രണ്ട് യാർഡ്, ഹോം ജിം, അടുക്കള എന്നീ ഇടങ്ങളിലെ മൂന്ന് സുരക്ഷാ ക്യാമറകളിൽ നിന്നുള്ള ചിത്രങ്ങൾ കാണിക്കുന്ന ക്യാമറ സ്ക്രീൻ. ഓരോ ക്യാമറയുടെയും പേരിന് താഴെയുള്ളത് ഇമേജ് അപ്ഡേറ്റ് ചെയ്തതിനു ശേഷമുള്ള സമയമാണ്. ഉദാഹരണത്തിന്, ഇമേജ് അവസാനമായി അപ്ഡേറ്റ് ചെയ്തത് 7 സെക്കൻഡ് മുമ്പാണെന്ന് ഫ്രണ്ട് യാർഡ് ക്യാമറ കാണിക്കുന്നു.

ക്യാമറ ഓപ്ഷനുകൾ

നിങ്ങൾ ഹോം ആപ്പിൽ ഒരു ക്യാമറ ചേർക്കുമ്പോൾ, നിങ്ങൾക്ക് സ്ട്രീമിങ് ഓപ്ഷനുകൾ തിരഞ്ഞെടുത്ത് ക്യാമറ ഒരു റൂമിലേക്ക് അസൈൻ ചെയ്യാം. HomeKit സുരക്ഷിത വീഡിയോ ക്യാമറ ഉപയോഗിച്ച്, നിങ്ങൾക്ക് റെക്കോർഡിങ് ഓപ്ഷനുകളും തിരഞ്ഞെടുക്കാം. ഡിഫോൾട്ടായി, നാല് ക്യാമറകൾ വരെ പ്രിയപ്പെട്ടവയായി അടയാളപ്പെടുത്തുകയും ഹോം ടാബിൽ പ്രത്യക്ഷപ്പെടുകയും ചെയ്യും. ആ ക്രമീകരണങ്ങൾ പിന്നീട് എഡിറ്റ് ചെയ്യാൻ ക്യാമറ ടൈൽ ടാപ്പ് ചെയ്യൂ, തുടർന്ന് ഈ ഓപ്ഷനുകൾ കാണാൻ ക്രമീകരണം ബട്ടൺ ടാപ്പ് ചെയ്യൂ:

  • റൂം: നിങ്ങളുടെ ഹോമിനുളളിലെ ഒരു റൂമിൽ ഒരു ക്യാമറ സ്ഥാപിച്ചേക്കാം, അല്ലെങ്കിൽ നിങ്ങളുടെ മുൻവശത്തെ പോർച്ച് അല്ലെങ്കിൽ ബാക്ക് യാർഡ് പോലുള്ള പുറത്തെ ഒരു ലൊക്കേഷനായി ഒരു റൂം സൃഷ്ടിക്കാവുന്നതാണ്.

  • അറിയിപ്പുകൾ: സ്റ്റാറ്റസും അറിയിപ്പുകളും ടാപ്പ് ചെയ്യൂ, തുടർന്ന് ക്യാമറ പ്രവർത്തനം കണ്ടെത്തുമ്പോഴോ സ്റ്റാറ്റസ് മാറ്റുമ്പോഴോ ഓഫ്‌ലൈൻ ആകുമ്പോഴോ അറിയിപ്പുകൾ സ്വീകരിക്കാൻ തിരഞ്ഞെടുക്കൂ.

  • HomeKit സുരക്ഷിത വീഡിയോ ക്യാമറകൾക്കുള്ള റെക്കോർഡിങ് ഓപ്ഷനുകൾ: നിങ്ങൾ വീട്ടിലായിരിക്കുമ്പോഴും ദൂരെയായിരിക്കുമ്പോഴും നിങ്ങൾക്ക് പ്രത്യേക റെക്കോർഡിങ് ക്രമീകരണങ്ങൾ സൃഷ്ടിക്കാൻ കഴിയും. ഉദാഹരണത്തിന്, നിങ്ങൾ വീട്ടിലായിരിക്കുമ്പോൾ, നിങ്ങളുടെ വീട്ടിനുള്ളിലെ ഒരു ക്യാമറയിൽ നിന്ന് സ്ട്രീമിങ്ങും റെക്കോർഡിങ്ങും നിർത്താൻ നിങ്ങൾ തിരഞ്ഞെടുത്തേക്കാം, എന്നാൽ ഒരു ഔട്ട്ഡോർ ക്യാമറയിൽ നിന്ന് സ്ട്രീം ചെയ്യുന്നതും റെക്കോർഡ് ചെയ്യുന്നതും തുടരും.

    കുറിപ്പ്: ഹോം, അകലെ എന്നീ മോഡുകൾക്കിടയിൽ മാറാൻ ഹോം ആപ്പ് ഹോമിലെ അംഗങ്ങളുടെ ഡിവൈസുകളുടെ ലൊക്കേഷൻ ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, നിങ്ങളുടെ iPhone-മായി നിങ്ങൾ വീട്ടിൽ നിന്ന് പോകുമ്പോൾ, ക്യാമറ ‘ഹോമിൽ ആയിരിക്കുമ്പോൾ' ക്രമീകരണങ്ങളിൽ നിന്ന് ‘അകലെ ആയിരിക്കുമ്പോൾ' ക്രമീകരണങ്ങളിലേക്ക് മാറുന്നു.

അറിയിപ്പുകൾ സജ്ജീകരിക്കാൻ

  1. നിങ്ങളുടെ iPhone-ലെ ഹോം ആപ്പിലേക്ക് പോകൂ.

  2. ഹോം ടാബിൽ ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ഹോം ക്രമീകരണം ടാപ്പ് ചെയ്യൂ.

  3. ‘ക്യാമറകളും ഡോർബെല്ലുകളും’ ടാപ്പ് ചെയ്യൂ.

  4. ഒരു ക്യാമറയിൽ ടാപ്പ് ചെയ്യൂ, തുടർന്ന് ‘പ്രവർത്തന അറിയിപ്പുകൾ’ ഓൺ ചെയ്യൂ.

    എല്ലാ Apple ഹോം അനുയോജ്യതയുള്ള ക്യാമറകൾക്കും ചലനം കണ്ടെത്തുമ്പോൾ ഒരു അറിയിപ്പ് അയയ്ക്കാനാകും. HomeKit സുരക്ഷിത വീഡിയോ ക്യാമറകൾക്ക് ചുവടെയുള്ള ഘടകങ്ങളെ അടിസ്ഥാനമാക്കി കൂടുതൽ അറിയിപ്പുകൾ അയയ്ക്കാനാകും:

    • ദിവസത്തിലെ സമയം

    • ആരെങ്കിലും വീട്ടിൽ ഉള്ളപ്പോഴോ ഇല്ലാത്തപ്പോഴോ

    • ഒരു ക്ലിപ്പ് റെക്കോർഡ് ചെയ്യുമ്പോൾ

    • ഏതെങ്കിലും അല്ലെങ്കിൽ ഒരു നിർദിഷ്ട തരം ചലനം കണ്ടെത്തുമ്പോൾ

      നിങ്ങൾ ഒരു നിർദിഷ്ട ചലനം തിരഞ്ഞെടുക്കുമ്പോൾ, ആളുകളെയോ മൃഗങ്ങളെയോ വാഹനങ്ങളെയോ ക്യാമറ കണ്ടെത്തുമ്പോഴോ ഒരു പാക്കേജ് ഡെലിവർ ചെയ്യുമ്പോഴോ നിങ്ങൾക്ക് ഒരു അറിയിപ്പ് ലഭിക്കും. ഒരു പാക്കേജ് കണ്ടെത്തുന്നതിന്, അത് ഡെലിവറിക്ക് ശേഷം ക്യാമറയുടെ കാഴ്ച പരിധിയിൽ ആയിരിക്കണം.

      ഏതെങ്കിലും ചലനത്തേക്കാൾ ഒരു നിർദിഷ്ട ചലനം തിരഞ്ഞെടുക്കുന്നതിലൂടെ കുറവ് ക്ലിപ്പുകളും (കുറവ് ക്ലിപ്പ് അറിയിപ്പുകളും) റിവ്യൂ ചെയ്യാൻ കുറവ് വീഡിയോയും ലഭിക്കും. ഉദാഹരണത്തിന്, ആളുകളെ തിരിച്ചറിയാൻ നിങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ, ഒരു മരത്തിലെ ഇലകളുടെയോ ഒരു ശാഖയിൽ നിന്ന് മറ്റൊന്നിലേക്ക് ചാടുന്ന അണ്ണാന്റെയോ ചലനത്തെ നിങ്ങളുടെ ക്യാമറ കാപ്ച്ചർ ചെയ്യുകയില്ല.

HomeKit സുരക്ഷിത വീഡിയോ ക്യാമറകൾക്കായി പ്രവർത്തന മേഖലകൾ സൃഷ്ടിക്കൂ

നിങ്ങളുടെ HomeKit സുരക്ഷിത വീഡിയോ ക്യാമയുടെ കാഴ്ചയിലുള്ള ഏറ്റവും പ്രധാനപ്പെട്ട ഏരിയകളിൽ ഫോക്കസ് ചെയ്യുന്ന മേഖലകൾ നിങ്ങൾക്ക് സൃഷ്ടിക്കാനാകും, ഉദാഹരണത്തിന്, നിങ്ങളുടെ മുൻവശത്തെ നടവഴി, എന്നാൽ അതിന് പിന്നിലുള്ള നടപ്പാത അല്ല. ഈ മേഖലകളിൽ ചലനം കണ്ടെത്തുമ്പോൾ നിങ്ങൾക്ക് അലേർട്ട് ലഭിക്കും.

കുറിപ്പ്: ഒരു നിർദിഷ്ട ചലനം കണ്ടെത്തുമ്പോൾ റെക്കോർഡ് ചെയ്യാൻ സജ്ജീകരിച്ച ക്യാമറകൾക്ക് മാത്രമായി നിങ്ങൾക്ക് പ്രവർത്തന മേഖലകൾ സൃഷ്ടിക്കാനാവും. പ്രവർത്തന മേഖലകൾ ചലനം കണ്ടെത്തൽ ഓട്ടോമേഷനുകളെ ബാധിക്കില്ല.

  1. നിങ്ങളുടെ iPhone-ലെ ഹോം ആപ്പിലേക്ക് പോകൂ.

  2. ഹോം ടാബിൽ, ക്യാമറ ടൈൽ ടാപ്പ് ചെയ്യൂ, തുടർന്ന് ക്രമീകരണം ബട്ടൺ ടാപ്പ് ചെയ്യൂ.

  3. ‘പ്രവർത്തന മേഖലകൾ സെലക്റ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് ഒരു മേഖല സൃഷ്ടിക്കാൻ വീഡിയോ ടാപ്പ് ചെയ്യൂ.

    നിങ്ങൾ നിർണയിച്ച മേഖലയ്ക്ക് പുറത്ത് മാത്രം നിങ്ങളുടെ ക്യാമറ ചലനം കണ്ടെത്തണമെങ്കിൽ 'ഇൻവേർട്ട് മേഖല' ടാപ്പ് ചെയ്യൂ.

  4. ക്യാമറയുടെ കാഴ്ചക്കുള്ളിൽ നിങ്ങൾക്ക് ആവശ്യമുള്ള ഏതെങ്കിലും അധിക മേഖലകൾ സൃഷ്ടിക്കൂ, ഉദാഹരണത്തിന്, ഒന്ന് ഡ്രൈവ് വേയ്ക്കും മറ്റൊന്ന് മെയിൽബോക്സിനും.

  5. ‘കഴിഞ്ഞു’ ടാപ്പ് ചെയ്യൂ.

ഒരു പ്രവർത്തന മേഖല നീക്കം ചെയ്യാൻ, ‘പ്രവർത്തന മേഖലകൾ സെലക്റ്റ് ചെയ്യൂ’ എന്നത് ടാപ്പ് ചെയ്യൂ, ഒരു മേഖലയ്ക്കുള്ളിൽ ടാപ്പ് ചെയ്യൂ തുടർന്ന് ‘മായ്ക്കു’ ടാപ്പ് ചെയ്യൂ.

വീഡിയോ കാണാൻ

  1. നിങ്ങളുടെ iPhone-ലെ ഹോം ആപ്പിലേക്ക് പോകൂ.

  2. ഹോം ടാബിൽ, ക്യാമറ ടൈൽ ടാപ്പ് ചെയ്യൂ.

    തത്സമയ വീഡിയോ ഓട്ടോമാറ്റിക്കായി പ്ലേ ചെയ്യും.

  3. HomeKit സുരക്ഷിത വീഡിയോ ക്യാമറ ഉപയോഗിച്ച് വീഡിയോ റെക്കോർഡ് ചെയ്യാൻ നിങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ, റെക്കോർഡ് ചെയ്ത ക്ലിപ്പുകൾ ബ്രൗസ് ചെയ്യാൻ സ്ക്രീനിന്റെ താഴെയുള്ള ടൈംലൈനിൽ സ്വൈപ്പ് ചെയ്യൂ.

  4. പ്ലേ ചെയ്യാൻ ഒരു ക്ലിപ്പിൽ ടാപ്പ് ചെയ്യൂ.

  5. തത്സമയ വീഡിയോയിലേക്ക് തിരികെ പോകാൻ ‘തത്സമയം’ ടാപ്പ് ചെയ്യൂ.

നിർദിഷ്ട ചലനം തിരിച്ചറിയാൻ നിങ്ങൾ ക്യാമറ സജ്ജീകരിക്കുമ്പോൾ, ആളുകളുടെയും മൃഗങ്ങളുടെയും വാഹനങ്ങളുടെയും പാക്കേജുകളുടെയും സവിശേഷ സിംബലുകൾ ടൈംലൈൻ പ്രദർശിപ്പിക്കുന്നു.

കുറിപ്പ്: ക്യാമറകളുടെ വീഡിയോ വിശകലനം ചെയ്യാൻ കഴിയുന്ന ഹോം ഹബ്ബുകളേക്കാൾ കൂടുതൽ ക്യാമറകൾ നിങ്ങളുടെ ഹോമിൽ ഉണ്ടെങ്കിൽ, ചില ക്യാമറകളിൽ നിന്ന് കാപ്ചർ ചെയ്ത വീഡിയോ വിശകലനം ചെയ്തേക്കില്ല. ക്ലിപ്പുകൾ ഇപ്പോഴും റെക്കോർഡ് ചെയ്യപ്പെടുന്നുണ്ടെങ്കിലും അവ വിശകലനം ചെയ്യാത്ത വീഡിയോ ബാഡ്ജ് എന്ന് കാണിക്കും, ഇത് വീഡിയോ നിർദിഷ്ട ചലനത്തിനായി വിശകലനം ചെയ്തിട്ടില്ലെന്ന് സൂചിപ്പിക്കുന്നു.

macOS 10.15.1 അല്ലെങ്കിൽ അതിനുശേഷമുള്ളത് ഉപയോഗിച്ച് നിങ്ങളുടെ Mac-ലെ ഹോം ആപ്പിൽ നിങ്ങൾക്ക് തത്സമയവും റെക്കോർഡ് ചെയ്തതുമായ വീഡിയോ കാണാനും കഴിയും.

ആക്സസ് ഓപ്ഷനുകൾ തിരഞ്ഞെടുക്കൂ

നിങ്ങളുടെ ക്യാമറകളിൽ നിന്നുള്ള വീഡിയോ കാണാൻ മറ്റുള്ളവരെ അനുവദിക്കുന്നതിന്, ഈ ഘട്ടങ്ങൾ പാലിക്കൂ:

  1. നിങ്ങളുടെ iPhone-ലെ ഹോം ആപ്പിലേക്ക് പോകൂ.

  2. ഹോം ടാബിൽ ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ഹോം ക്രമീകരണം ടാപ്പ് ചെയ്യൂ.

  3. ‘ആളുകൾ’ എന്ന ഹെഡിങ്ങിന് താഴെ, ഒരു വ്യക്തിയെ ടാപ്പ് ചെയ്യൂ.

  4. ക്യാമറകളിൽ ടാപ്പ് ചെയ്യൂ, തുടർന്ന് ഒരു ഓപ്ഷൻ തിരഞ്ഞെടുക്കൂ.

നിങ്ങളുടെ ക്യാമറകളിൽ നിന്നുള്ള വീഡിയോ കാണാൻ മറ്റുള്ളവരെ എങ്ങനെ അനുവദിക്കാമെന്ന് അറിയാൻ iPhone-ലെ നിങ്ങളുടെ ഹോമിലെ ആക്സസറികൾ നിയന്ത്രിക്കാൻ മറ്റുള്ളവരെ ക്ഷണിക്കൂ കാണൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.