ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ലെ ജേർണൽ ഉപയോഗിച്ച് തുടങ്ങൂ

നിങ്ങളുടെ അനുഭവങ്ങൾ റെക്കോർഡ് ചെയ്യാൻ iPhone-ലെ ജേർണൽ ആപ്പ് എങ്ങനെ ഉപയോഗിക്കാമെന്ന് അറിയൂ. ഫോട്ടോകൾ, സംഗീതം, ഡ്രോയിങ്ങുകൾ, ഓഡിയോ റെക്കോർഡിങ്ങുകൾ, എന്തിനേറെ നിങ്ങളുടെ നിലവിലെ മാനസികാവസ്ഥ പോലും നിങ്ങൾക്ക് ചേർക്കാം.

‘ജേർണൽ’ ആപ്പിനുള്ള സ്വാഗതം സ്ക്രീൻ.

ജേർണൽ സജ്ജീകരിക്കൂ

ആദ്യമായി നിങ്ങൾ ‘ജേർണൽ’ തുറക്കുമ്പോൾ, ഓൺ ചെയ്യുന്നതിനും ഇഷ്ടാനുസൃതമാക്കിയ ജേർണലിങ് നിർദേശങ്ങൾ ലഭിക്കുന്നതിനും ഓൺസ്ക്രീൻ നിർദേശങ്ങൾ പാലിക്കൂ.

ഒരു ജേർണൽ എൻട്രി എഴുതുന്നതിനുള്ള ജേർണൽ ആപ്പിലെ ഒരു സ്ക്രീൻ.

ഒരു ജേർണൽ എൻട്രി സൃഷ്ടിക്കൂ

ഒരു ജേർണൽ തിരഞ്ഞെടുത്ത് ‘ഒരു എൻട്രി സൃഷ്ടിക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ. എഴുതി തുടങ്ങുകയോ ഒരു ജേർണലിങ് നിർദേശം അല്ലെങ്കിൽ റിഫ്ലക്ഷൻ പ്രോംപ്റ്റ് തിരഞ്ഞെടുക്കുകയോ ചെയ്യൂ.

മുകളിൽ വലത് വശത്ത് ‘തിരയൽ’ ബട്ടൺ ഉള്ള ജേർണൽ എൻട്രികൾ കാണിക്കുന്ന ജേണൽ ആപ്പിലെ ഒരു സ്ക്രീൻ.

നിങ്ങളുടെ ജേർണൽ എൻട്രികൾ റിവ്യൂ ചെയ്യൂ

മുമ്പത്തെ എൻട്രികൾ കാണാൻ നിങ്ങളുടെ ജേർണലിലൂടെ സ്ക്രോൾ ചെയ്യൂ. നിർദിഷ്ട എൻട്രികൾ കണ്ടെത്താൻ, ‘തിരയൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ഒന്നുകിൽ ഫോട്ടോസ് അല്ലെങ്കിൽ ഡ്രോയിങ്ങുകൾ പോലുള്ള ഒരു വിഭാഗം തിരഞ്ഞെടുക്കൂ, അല്ലെങ്കിൽ നിങ്ങൾ തിരയുന്ന ടെക്സ്റ്റ് ടൈപ്പ് ചെയ്യൂ. ഒരു നിർദിഷ്ട ദിവസത്തെ എൻട്രികൾ കണ്ടെത്താൻ ‘കലണ്ടർ’ ബട്ടൺ ടാപ്പ് ചെയ്യൂ, എന്നിട്ട് കലണ്ടറിൽ ഒരു തീയതി ടാപ്പ് ചെയ്യൂ.

നിങ്ങളുടെ ജേർണൽ അൺലോക്ക് ചെയ്യാൻ Face ID ഉപയോഗിക്കാൻ നിങ്ങളോട് ആവശ്യപ്പെടുന്ന ഒരു സ്ക്രീൻ.

നിങ്ങളുടെ ജേർണൽ സ്വകാര്യമായി സൂക്ഷിക്കൂ

Face ID-യോ, Touch ID-യോ, പാസ്കോഡോ ഉപയോഗിച്ച് നിങ്ങൾക്ക് മാത്രം ആക്സസ് ചെയ്യാവുന്ന വിധത്തിൽ നിങ്ങളുടെ ജേർണൽ പരിരക്ഷിക്കൂ.

കൂടുതൽ അറിയണമെന്നുണ്ടോ?

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.