ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ലെ നിങ്ങളുടെ ‘ജേർണൽ’ ക്രമീകരണങ്ങൾ മാറ്റൂ

ജേർണൽ ആപ്പിനുള്ള ക്രമീകരണങ്ങൾ നിങ്ങൾക്ക് ഇഷ്ടാനുസൃതമാക്കാം; ഉദാഹരണത്തിന്, നിങ്ങൾക്ക് ലഭിക്കുന്ന നിർദേശങ്ങൾ വ്യക്തിഗതമാക്കൂ, നിങ്ങളുടെ ജേർണൽ ലോക്ക് ചെയ്യൂ, ജേർണലിങ്ങിനായി ഒരു ഷെഡ്യൂൾ സജ്ജമാക്കൂ എന്നിവയും മറ്റും.

ജേർണലിങ് നിർദേശങ്ങൾ ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യാൻ

  1. നിങ്ങളുടെ iPhone-ലെ ‘ക്രമീകരണം’ ആപ്പിലേക്ക് പോകൂ.

  2. ‘സ്വകാര്യതയും സുരക്ഷയും’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ജേർണലിങ് നിർദേശങ്ങൾ’ ടാപ്പ് ചെയ്യൂ.

ജേർണലിങ് നിർദേശങ്ങൾ ഇഷ്ടാനുസൃതമാക്കാൻ

താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

  • സ്വകാര്യതാ ക്രമീകരണങ്ങൾ ഇഷ്ടാനുസൃതമാക്കാൻ: ക്രമീകരണം  > സ്വകാര്യതയും സുരക്ഷയും > ജേർണലിങ് നിർദേശങ്ങൾ എന്നതിലേക്ക് പോകൂ, എന്നിട്ട് വിഭാഗങ്ങളിലേതെങ്കിലും ഓൺ ചെയ്യുകയോ ഓഫ് ചെയ്യുകയോ ചെയ്യൂ.

    നിങ്ങൾ ഓൺ ചെയ്യുന്ന ആപ്പുകളിൽ നിന്നും സേവനങ്ങളിൽ നിന്നും നിർദേശങ്ങൾ ഡാറ്റ ഉപയോഗിക്കുന്നു; നിർദേശങ്ങൾക്കായി ഉപയോഗിച്ച ഡാറ്റ സ്വകാര്യവും നിങ്ങളുടെ iPhone-ൽ സംഭരിക്കപ്പെടുന്നതുമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്, ജേർണലിങ് നിർദേശങ്ങൾ & സ്വകാര്യത വെബ്സൈറ്റ് എന്നത് കാണൂ.

  • അറിയിപ്പ് ക്രമീകരണങ്ങൾ മാറ്റാൻ: ക്രമീകരണം  > അറിയിപ്പുകൾ > ജേർണലിങ് നിർദേശങ്ങൾ എന്നതിലേക്ക് പോകൂ.

  • നിർദേശങ്ങൾ കാണാതെ പുതിയ എൻട്രികൾ സൃഷ്ടിക്കാൻ: ക്രമീകരണം  > ആപ്പുകൾ > ജേർണൽ എന്നതിലേക്ക് പോകൂ, തുടർന്ന് ‘നിർദേശിക്കപ്പെട്ട മൊമെന്റുകൾ കാണിക്കൂ’ ഓഫ് ചെയ്യൂ.

പുതിയ ജേർണൽ എൻട്രികളിൽ ഒരു ടൈറ്റിൽ, തീയതി, അല്ലെങ്കിൽ നിലവിലെ ലൊക്കേഷൻ ചേർക്കൂ

  1. നിങ്ങളുടെ iPhone-ലെ ‘ക്രമീകരണം’ ആപ്പിലേക്ക് പോകൂ.

  2. ‘ആപ്പുകളി’ൽ ടാപ്പ് ചെയ്യൂ, ‘ജേർണൽ’ ടാപ്പ് ചെയ്യൂ, തുടർന്ന് താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • പുതിയ എൻട്രികളിലേക്ക് ഒരു ടൈറ്റിൽ ചേർക്കാൻ: ‘എൻട്രി ടൈറ്റിൽ ചേർക്കൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘എപ്പോഴും’, ‘സന്ദർഭങ്ങൾക്ക് വേണ്ടി മാത്രം’ അല്ലെങ്കിൽ ‘ഒരിക്കലും വേണ്ട’ എന്നിവ തിരഞ്ഞെടുക്കൂ.

    • ഈ നിമിഷം മുതലുള്ള തീയതി എൻട്രി തീയതിയായി ഉപയോഗിക്കാൻ: ‘എപ്പോഴും മൊമെന്റ് തീയതി ഉപയോഗിക്കൂ’ ഓണാക്കൂ.

    • പുതിയ എൻട്രികളിൽ നിലവിലെ ലൊക്കേഷൻ ചേർക്കാൻ: ‘നിലവിലെ ലൊക്കേഷൻ ചേർക്കൂ’ ഓണാക്കൂ.

‘ജേർണലി’ൽ എടുത്ത ഫോട്ടോകളും വീഡിയോകളും ‘ഫോട്ടോസ്’ ആപ്പിൽ സേവ് ചെയ്യൂ

  1. നിങ്ങളുടെ iPhone-ലെ ‘ക്രമീകരണം’ ആപ്പിലേക്ക് പോകൂ.

  2. ആപ്പുകൾ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ജേർണൽ’ ടാപ്പ് ചെയ്യൂ.

  3. ‘ഫോട്ടോസിലേക്ക് സേവ് ചെയ്യൂ’ ഓണാക്കൂ.

‘ജേർണൽ’ അറിയിപ്പുകൾ ഓൺ അല്ലെങ്കിൽ ഓഫ് ചെയ്യൂ

  1. നിങ്ങളുടെ iPhone-ലെ ‘ക്രമീകരണം’ ആപ്പിലേക്ക് പോകൂ.

  2. അറിയിപ്പുകൾ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ജേർണലിങ് നിർദേശങ്ങൾ’ ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.