ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

സ്ക്രീനിൽ ഉള്ളത് കാണാൻ എളുപ്പമാക്കുന്നതിന് iPhone-ലെ ഡിസ്പ്ലേ നിറങ്ങൾ മാറ്റൂ

നിങ്ങളുടെ iPhone സ്ക്രീനിൽ ഉള്ളത് കാണുന്നത് എളുപ്പമാക്കാൻ, നിങ്ങൾക്ക് ഡിസ്പ്ലേ നിറങ്ങൾ ഇൻവെർട്ട് ചെയ്യുകയും സുതാര്യമായ ഇനങ്ങൾ സോളിഡ് ആക്കുകയും നിറങ്ങൾ എങ്ങനെ ദൃശ്യമാകണമെന്ന് കളർ ഫിൽട്ടറുകൾ ഉപയോഗിച്ച് പരിഷ്ക്കരിക്കുകയും ചെയ്യാം.

നുറുങ്ങ്: കൺട്രോൾ സെന്ററിൽ സ്ലൈഡർ ഉപയോഗിച്ച് വേഗത്തിൽ ബ്രൈറ്റ്നസ് സജ്ജമാക്കൂ.

നിറങ്ങൾ ഇൻവെർട്ട് ചെയ്യൂ

ടെക്സ്റ്റും ഉള്ളടക്കവും വേറിട്ടുനിൽക്കാൻ പശ്ചാത്തലം ഡാർക്കാക്കൂ. ഡാർക്ക് മോഡ് പിന്തുണയ്ക്കാത്ത ആപ്പുകളിലും വെബ്സൈറ്റുകളിലും ഇത് പ്രത്യേകിച്ചും ഉപയോഗപ്രദമാണ്.

  1. ക്രമീകരണം  > ആക്സസബിലിറ്റി > ഡിസ്പ്ലേയും ടെക്സ്റ്റ് വലിപ്പവും എന്നതിലേക്ക് പോകൂ.

  2. താഴെ പറയുന്നവയിൽ ഒന്ന് ഓണാക്കൂ:

    • സ്മാർട്ട് ഇൻവെർട്ട്: ഇമേജുകൾ ഒഴികെയുള്ള എല്ലായിടത്തും നിറങ്ങൾ റിവേഴ്സ് ചെയ്യൂ.

    • ക്ലാസിക് ഇൻവെർട്ട്: സ്ക്രീനിലെ എല്ലാ നിറങ്ങളും റിവേഴ്സ് ചെയ്യൂ.

നിറങ്ങൾ വേർതിരിക്കുകയോ ടോൺ ഡൗൺ ചെയ്യുകയോ ചെയ്യൂ

നിങ്ങൾക്ക് മുഴുവൻ സ്ക്രീനും ഗ്രേസ്കെയിലിൽ കാണാൻ ഒരു ഫിൽട്ടർ പ്രയോഗിക്കുകയോ, നിറങ്ങൾ തിരിച്ചറിയൽ അപര്യാപ്തതകൾക്കായി നിറങ്ങൾ ക്രമപ്പെടുത്തുകയോ, സ്ക്രീനിന് നിങ്ങൾ ഇഷ്ടപ്പെടുന്ന നിറം നൽകുകയോ ചെയ്യാം.

  1. ക്രമീകരണം  > ആക്സസബിലിറ്റി > ഡിസ്പ്ലേയും ടെക്സ്റ്റ് വലിപ്പവും എന്നതിലേക്ക് പോകൂ.

  2. കളർ ഫിൽട്ടറുകൾ ടാപ്പ് ചെയ്ത്, കളർ ഫിൽട്ടറുകൾ ഓൺ ചെയ്തതിന് ശേഷം അത് പ്രയോഗിക്കാൻ ഒരു കളർ ഫിൽട്ടറിൽ ടാപ്പ് ചെയ്യൂ.

    തീവ്രതയോ ഹ്യൂവോ ക്രമപ്പെടുത്തുമെന്ന് തോന്നുന്ന ഏതൊരു സ്ലൈഡറും നിങ്ങൾക്ക് വലിക്കാം. നിറങ്ങളുടെ ഒരു ശ്രേണിയെ ഫിൽട്ടർ എങ്ങനെ ബാധിക്കുന്നുവെന്ന് പെൻസിലുകൾ പ്രതിഫലിപ്പിക്കും.

    കുറിപ്പ്: കളർ ഫിൽട്ടറുകൾക്ക് ഇമേജുകളുടെയും വീഡിയോകളുടെയും രൂപഭാവത്തിൽ മാറ്റം വരുത്താനാകും.

തെളിഞ്ഞ നിറങ്ങളുടെ തീവ്രത കുറയ്ക്കാൻ ’വൈറ്റ് പോയിന്റ് കുറയ്ക്കൂ’ ഓൺ ചെയ്യൂ.

ഡാർക്കാകുന്നതനുസരിച്ച് സ്ക്രീൻ നിറങ്ങൾ കൂടുതൽ വാമാകാൻ Night Shift ഉപയോഗിക്കൂ. Night Shift ഇൻവെർട്ട് ചെയ്ത നിറങ്ങളും കളർ ഫിൽട്ടർ ഇഫക്റ്റുകളും (ഗ്രേസ്കെയിൽ ഒഴികെ) ഓട്ടോമാറ്റിക്കായി നീക്കംചെയ്യും.

അടുത്തുള്ള ടെക്സ്റ്റിന്റെയോ വസ്തുക്കളുടെയോ ഒരു ഇമേജ് കാപ്ചർ ചെയ്യാനും അതിലേക്ക് ഒരു കളർ ഫിൽട്ടർ പ്രയോഗിക്കാനും നിങ്ങൾക്ക് മാഗ്‌നിഫയർ ആപ്പും ഉപയോഗിക്കാം. മാഗ്‌നിഫയറിൽ കൺട്രോളുകൾ ഇഷ്ടാനുസൃതമാക്കൂ എന്നത് കാണൂ.

സ്മൂത്ത് ഡിസ്പ്ലേ ഡിമ്മിങ്

നിങ്ങളുടെ iPhone പൾസ് വിഡ്ത് മോഡുലേഷൻ (PWM) എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് ബ്രൈറ്റ്നസ് നിയന്ത്രിക്കുന്നു, ഇത് ചില ആളുകൾക്ക് ഡിം ആയിരിക്കുമ്പോൾ ഡിസ്പ്ലേ മിന്നുന്നതായി തോന്നാൻ ഇടയാക്കും. കുറഞ്ഞ ബ്രൈറ്റ്നസ് ലെവലുകളിൽ കൂടുതൽ സ്മൂത്തായ ഡിമ്മിങ് അനുഭവം നൽകാൻ നിങ്ങൾക്ക് ‘ഡിസ്പ്ലേ പൾസ് സ്മൂത്തിങ്’ ഓൺ ചെയ്യാം.

കുറിപ്പ്: PWM ഡിസേബിൾ ചെയ്യുന്നത് ചില സാഹചര്യങ്ങളിൽ കുറഞ്ഞ ബ്രൈറ്റ്നസിലെ ഡിസ്പ്ലേ പെർഫോമൻസിനെ ബാധിച്ചേക്കാം. iPhone 17, iPhone 17 Pro, iPhone 17 Pro Max, iPhone Air എന്നിവയിൽ ‘ഡിസ്പ്ലേ പൾസ് സ്മൂത്തിങ്’ ലഭ്യമാണ്.

  1. നിങ്ങളുടെ iPhone-ലെ ‘ക്രമീകരണം’ ആപ്പിലേക്ക് പോകൂ.

  2. ആക്സസബിലിറ്റി ടാപ്പ് ചെയ്യൂ, തുടർന്ന് ‘ഡിസ്പ്ലേയും ടെക്സ്റ്റ് വലിപ്പവും’ ടാപ്പ് ചെയ്യൂ.

  3. ഡിസ്പ്ലേ പൾസ് സ്മൂത്തിങ് (PWM) ഓൺ ചെയ്യൂ.

സുതാര്യമായ ഇനങ്ങൾ സോളിഡ് ആക്കൂ

ചില പശ്ചാത്തലങ്ങൾ ഡിഫോൾട്ടായി സുതാര്യമായോ ബ്ലറായോ കാണപ്പെടും. നിങ്ങൾക്ക് ഈ സുതാര്യമായ പശ്ചാത്തലങ്ങൾക്ക് സോളിഡ് നിറം നൽകിക്കൊണ്ട് അതാര്യമാക്കാം. ഈ വിധത്തിൽ നിങ്ങളുടെ സ്ക്രീനിന്റെ ആ ഭാഗങ്ങൾ ലളിതമാക്കുകയും അവ കാണാൻ എളുപ്പമാക്കുകയും ചെയ്യുന്നു.

  1. ക്രമീകരണം  > ആക്സസബിലിറ്റി > ഡിസ്പ്ലേയും ടെക്സ്റ്റ് വലിപ്പവും എന്നതിലേക്ക് പോകൂ.

  2. ‘സുതാര്യത കുറയ്ക്കൂ’ ഓൺ ചെയ്യൂ.

നിറം ഇല്ലാതെ വേർതിരിക്കൂ

വിവരങ്ങൾ കൈമാറാൻ ചില സ്ക്രീൻ ഇനങ്ങൾ നിറത്തെ ആശ്രയിക്കും. ഇവയെ ആകൃതിയോ ടെക്സ്റ്റോ പോലെ വേർതിരിക്കാനുള്ള ഇതര വഴികൾ ഉപയോഗിച്ച് നിങ്ങൾക്ക് പകരംവയ്ക്കാം.

  1. ക്രമീകരണം  > ആക്സസബിലിറ്റി > ഡിസ്പ്ലേയും ടെക്സ്റ്റ് വലിപ്പവും എന്നതിലേക്ക് പോകൂ.

  2. ‘നിറം ഇല്ലാതെ വേർതിരിക്കൂ’ ഓൺ ചെയ്യൂ.

ഓൺ/ഓഫ് സ്വിച്ചുകൾക്കായി ചിഹ്നങ്ങൾ ഉപയോഗിക്കൂ

സ്വിച്ചുകൾ ഓണായിരിക്കുമ്പോൾ അവ പച്ചയായി മാറുന്നു. സ്വിച്ചുകൾ ഓണാണെന്ന് സൂചിപ്പിക്കാൻ ഒരു ലംബ ലൈനും ഓഫാണെന്ന് സൂചിപ്പിക്കാൻ ഒരു വൃത്തവും നിങ്ങൾക്ക് ഉപയോഗിക്കാം.

  1. ക്രമീകരണം  > ആക്സസബിലിറ്റി > ഡിസ്പ്ലേയും ടെക്സ്റ്റ് വലിപ്പവും എന്നതിലേക്ക് പോകൂ.

  2. ഓൺ/ഓഫ് ലേബലുകൾ ഓൺ ചെയ്യൂ.

ഈ ക്രമീകരണങ്ങൾ സൂം വിൻഡോയിലെ ഉള്ളടക്കങ്ങളിൽ മാത്രം പ്രയോഗിക്കാൻ, iPhone സ്ക്രീനിൽ സൂം ഇൻ ചെയ്യൂ കാണൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.