ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ലെ Safari-യിൽ ടാബ് ഗ്രൂപ്പുകൾ ഉപയോഗിച്ച് നിങ്ങളുടെ ടാബുകൾ ഓർഗനൈസ് ചെയ്യൂ

ടാബുകൾ ഓർഗനൈസ് ചെയ്യാനും പിന്നീട് അവ വീണ്ടും കണ്ടെത്തുന്നത് എളുപ്പമാക്കാനും നിങ്ങൾക്ക് ടാബ് ഗ്രൂപ്പുകൾ സൃഷ്ടിക്കാം.

കിഡ്സ് എന്ന് വിളിക്കുന്ന ഒരു ടാബ് ഗ്രൂപ്പിലെ തുറന്ന മൂന്ന് ടാബുകളുടെ പ്രിവ്യൂകൾ സ്ക്രീനിൽ ദൃശ്യമാണ്.

ഒരു പുതിയ ടാബ് ഗ്രൂപ്പ് സൃഷ്ടിക്കാൻ

  1. നിങ്ങളുടെ iPhone-ലെ Safari ആപ്പിലേക്ക് പോകൂ.

  2. ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘എല്ലാ ടാബുകളും’ ടാപ്പ് ചെയ്യൂ.

    നിങ്ങളുടെ ടാബ് ലേഔട്ട് താഴെയോ മുകളിലോ ആണെങ്കിൽ, ‘ടാബുകൾ’ ബട്ടൺ ടാപ്പ് ചെയ്യൂ. Safari-യിൽ ലേഔട്ട് മാറ്റൂ എന്നത് കാണൂ.

  3. ഒരു ടാബ് തൊട്ടുപിടിക്കൂ, ‘ടാബ് നീക്കൂ’ ടാബ്, തുടർന്ന് ‘പുതിയ ടാബ് ഗ്രൂപ്പ്’ ടാപ്പ് ചെയ്യൂ.

  4. ഒരു പേര് നൽകൂ, എന്നിട്ട് ‘കഴിഞ്ഞു’ ബട്ടൺ ടാപ്പ് ചെയ്യൂ.

നുറുങ്ങ്: നിങ്ങളുടെ ടാബ് ഗ്രൂപ്പുകൾക്കിടയിൽ അങ്ങോട്ടുമിങ്ങോട്ടും നീക്കാൻ, സ്ക്രീനിന്റെ താഴെ മധ്യത്തിലുള്ള ‘ടാബ് ഗ്രൂപ്പുകൾ’ ടാപ്പ് ചെയ്യൂ.

ഒരു ടാബ് ഗ്രൂപ്പിൽ ടാബുകൾ പുനഃക്രമീകരിക്കാൻ

  1. നിങ്ങളുടെ iPhone-ലെ Safari ആപ്പിലേക്ക് പോകൂ.

  2. ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ആ ടാബ് ഗ്രൂപ്പിലെ തുറന്ന ടാബുകൾ കാണാൻ ‘എല്ലാ ടാബുകളും’ ടാപ്പ് ചെയ്യൂ.

    നിങ്ങളുടെ ടാബ് ലേഔട്ട് താഴെയോ മുകളിലോ ആണെങ്കിൽ, ‘ടാബുകൾ’ ബട്ടൺ ടാപ്പ് ചെയ്യൂ.

  3. മുകളിൽ ഇടത് കോണിലെ ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്ത് ‘ടാബുകൾ ക്രമവൽക്കരിക്കൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് ഒരു ഓപ്ഷൻ തിരഞ്ഞെടുക്കൂ.

    അല്ലെങ്കിൽ ടാബ് തൊട്ടുപിടിച്ച് ഒരു പുതിയ സ്ഥാനത്തേക്ക് വലിച്ചിടൂ.

ഒരു ടാബ് ഗ്രൂപ്പിന്റെ പേര് മാറ്റാൻ

  1. നിങ്ങളുടെ iPhone-ലെ Safari ആപ്പിലേക്ക് പോകൂ.

  2. ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ആ ടാബ് ഗ്രൂപ്പിലെ തുറന്ന ടാബുകൾ കാണാൻ ‘എല്ലാ ടാബുകളും’ ടാപ്പ് ചെയ്യൂ.

    നിങ്ങളുടെ ടാബ് ലേഔട്ട് താഴെയോ മുകളിലോ ആണെങ്കിൽ, ‘ടാബുകൾ’ ബട്ടൺ ടാപ്പ് ചെയ്യൂ.

  3. മുകളിൽ ഇടത് കോണിലുള്ള ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ടാബ് ഗ്രൂപ്പിന്റെ പേര് മാറ്റൂ’ ടാപ്പ് ചെയ്യൂ.

  4. ഒരു പേര് നൽകൂ, എന്നിട്ട് ‘കഴിഞ്ഞു’ ബട്ടൺ ടാപ്പ് ചെയ്യൂ.

ഒരു ടാബ് ഗ്രൂപ്പിന്റെ മുകളിൽ ഒരു ടാബ് പിൻ ചെയ്യൂ

ഓരോ ഗ്രൂപ്പിലും പിൻ ചെയ്ത ടാബുകൾ ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ ടാബ് ഗ്രൂപ്പുകൾ ഇഷ്ടാനുസൃതമാക്കാം. പിൻ ചെയ്ത ടാബ് ടാബ് ഗ്രൂപ്പിന്റെ മുകളിൽ തുടരും.

  1. നിങ്ങളുടെ iPhone-ലെ Safari ആപ്പിലേക്ക് പോകൂ.

  2. ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ആ ടാബ് ഗ്രൂപ്പിലെ തുറന്ന ടാബുകൾ കാണാൻ ‘എല്ലാ ടാബുകളും’ ടാപ്പ് ചെയ്യൂ.

    നിങ്ങളുടെ ടാബ് ലേഔട്ട് താഴെയോ മുകളിലോ ആണെങ്കിൽ, ‘ടാബുകൾ’ ബട്ടൺ ടാപ്പ് ചെയ്യൂ.

  3. നിങ്ങൾ പിൻ ചെയ്യാൻ ആഗ്രഹിക്കുന്ന ടാബ് തൊട്ടുപിടിക്കൂ, തുടർന്ന് ‘ടാബ് പിൻ ചെയ്യൂ’ ടാപ്പ് ചെയ്യൂ.

മറ്റൊരു ടാബ് ഗ്രൂപ്പിലേക്ക് ഒരു ടാബ് നീക്കാൻ

  1. നിങ്ങളുടെ iPhone-ലെ Safari ആപ്പിലേക്ക് പോകൂ.

  2. ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ആ ടാബ് ഗ്രൂപ്പിലെ തുറന്ന ടാബുകൾ കാണാൻ ‘എല്ലാ ടാബുകളും’ ടാപ്പ് ചെയ്യൂ.

    നിങ്ങളുടെ ടാബ് ലേഔട്ട് താഴെയോ മുകളിലോ ആണെങ്കിൽ, ‘ടാബുകൾ’ ബട്ടൺ ടാപ്പ് ചെയ്യൂ.

  3. ഒരു ടാബ് തൊട്ടുപിടിക്കൂ, തുടർന്ന് ‘ടാബ് നീക്കൂ’ ടാപ്പ് ചെയ്യൂ.

  4. നിങ്ങൾ മുൻപ് സൃഷ്ടിച്ച ടാബ് ഗ്രൂപ്പുകളിൽ ഒന്ന് തിരഞ്ഞെടുക്കുകയോ ഒരു പുതിയ ഗ്രൂപ്പ് സൃഷ്ടിക്കുകയോ ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.