iPhone-ലെ സ്ക്രീൻ കാപ്ചർ ക്രമീകരണങ്ങൾ മാറ്റൂ

ക്രമീകരണത്തിൽ, പ്രിവ്യൂ സ്റ്റൈൽ, വിഷ്വൽ ലുക്കപ്പ് ഫീച്ചറുകൾ, കാപ്ചർ ഫോർമാറ്റുകൾ എന്നിവ ഉൾപ്പെടെ സ്ക്രീൻഷോട്ടുകളും സ്ക്രീൻ റെക്കോർഡിങ്ങുകളും നിങ്ങളുടെ iPhone-ൽ എങ്ങനെ പ്രവർത്തിക്കുമെന്നത് നിങ്ങൾക്ക് ഇഷ്ടാനുസൃതമാക്കാം.

സ്ക്രീന്ഷോട്ടുകൾ ലഘുചിത്രങ്ങളായി പ്രിവ്യൂ ചെയ്യൂ

നിങ്ങൾ ഒരു സ്ക്രീൻഷോട്ട് എടുത്തതിന് ശേഷം, അത് ഡിഫോൾട്ടായി ഫുൾ സ്ക്രീനിൽ ദൃശ്യമാകും. താഴെ ഇടത് കോണിലുള്ള ഒരു താൽക്കാലിക ലഘുചിത്ര പ്രിവ്യൂവാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നതെങ്കിൽ, താഴെപ്പറയുന്ന കാര്യങ്ങൾ ചെയ്യൂ:

  1. നിങ്ങളുടെ iPhone-ലെ ‘ക്രമീകരണം’ ആപ്പിലേക്ക് പോകൂ.

  2. ‘പൊതുവായവ’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘സ്ക്രീൻ കാപ്ചർ’ ടാപ്പ് ചെയ്യൂ.

  3. ഫുൾസ്ക്രീൻ പ്രിവ്യൂകൾ ഓഫാക്കൂ.

വിഷ്വൽ ലുക്ക്അപ്പ് ഉപയോഗിക്കൂ

സ്ക്രീൻഷോട്ടുകളിൽ ദൃശ്യമാകുന്ന ഒബ്ജക്റ്റുകളെയും സ്ഥലങ്ങളെയും ഓട്ടോമാറ്റിക്കായി തിരിച്ചറിഞ്ഞ് അവയെക്കുറിച്ച് മനസ്സിലാക്കാൻ നിങ്ങൾക്ക് iPhone ഉപയോഗിക്കാം.

  1. നിങ്ങളുടെ iPhone-ലെ ‘ക്രമീകരണം’ ആപ്പിലേക്ക് പോകൂ.

  2. ‘പൊതുവായവ’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘സ്ക്രീൻ കാപ്ചർ’ ടാപ്പ് ചെയ്യൂ.

  3. ഓട്ടോമാറ്റിക് വിഷ്വൽ നോക്കിയെടുക്കൽ ഓൺ ചെയ്യൂ.

CarPlay-ൽ നിന്നുള്ള സ്ക്രീൻഷോട്ടുകൾ കാപ്ചർ ചെയ്യൂ

  1. നിങ്ങളുടെ iPhone-ലെ ‘ക്രമീകരണം’ ആപ്പിലേക്ക് പോകൂ.

  2. ‘പൊതുവായവ’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘സ്ക്രീൻ കാപ്ചർ’ ടാപ്പ് ചെയ്യൂ.

  3. CarPlay സ്ക്രീൻഷോട്ടുകൾ ഓണാക്കൂ.

സ്ക്രീൻഷോട്ടുകൾക്കും റെക്കോർഡിങ്ങുകൾക്കുമായി SDR അല്ലെങ്കിൽ HDR ഫോർമാറ്റ് തിരഞ്ഞെടുക്കൂ

  1. നിങ്ങളുടെ iPhone-ലെ ‘ക്രമീകരണം’ ആപ്പിലേക്ക് പോകൂ.

  2. ‘പൊതുവായവ’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘സ്ക്രീൻ കാപ്ചർ’ ടാപ്പ് ചെയ്യൂ.

  3. താഴെപ്പറയുന്നവയിൽ ഒന്ന് തിരഞ്ഞെടുക്കൂ:

    • SDR: ഈ ഓപ്ഷൻ കുറഞ്ഞ ബ്രൈറ്റ്നസും നിറവും പിടിച്ചെടുക്കുന്നു. മിക്ക കമ്പ്യൂട്ടർ ഡിസ്പ്ലേകൾക്കും മൊബൈൽ ഡിവൈസുകൾക്കും ഇത് സ്റ്റാൻഡേർഡാണ്. സ്ക്രീൻഷോട്ടുകൾ PNG ഫോർമാറ്റും സ്ക്രീൻ റെക്കോഡിങ്ങുകൾ HEVC-യും (H.265) ഉപയോഗിക്കുന്നു.

    • HDR: ഈ ഓപ്ഷൻ കൂടുതൽ ബ്രൈറ്റ്നസും നിറവും പിടിച്ചെടുക്കുന്നു. പൂർണ ഗുണനിലവാരം കാണിക്കാൻ ഇതിന് ഒരു HDR ഡിസ്പ്ലേ ആവശ്യമാണ്. സ്ക്രീൻഷോട്ടുകൾ HEIC ഫോർമാറ്റും സ്ക്രീൻ റെക്കോഡിങ്ങുകൾ ഒരു HDR കണ്ടെയ്നറിൽ HEVC-യും (H.265) ഉപയോഗിക്കുന്നു.

      കുറിപ്പ്: സ്റ്റാൻഡേർഡ് ഡിസ്പ്ലേകളിൽ, HDR സ്ക്രീൻഷോട്ടുകൾ SDR ഫോർമാറ്റിലും HDR റെക്കോഡിങ്ങുകൾ അൽപ്പം കുറഞ്ഞ ഗുണനിലവാരത്തിലും പ്ലേ ചെയ്യുന്നു.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.