ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

ക്ലീനർ ഊർജ ഉറവിടങ്ങൾ ഉപയോഗിച്ച് iPhone ചാർജ് ചെയ്യൂ (യു.എസ് മാത്രം)

ശുദ്ധോർജ്ജം കൊണ്ടുള്ള ചാർജിങ്ങിൽ, ശുദ്ധോർജ്ജം ഉൽപ്പാദന സമയങ്ങളിൽ ചാർജ് ചെയ്യാൻ നിങ്ങളുടെ പ്രാദേശിക ഊർജ്ജ ഗ്രിഡിലെ കാർബൺ എമിഷന്റെ പ്രവചനം iPhone ഉപയോഗിക്കുന്നു. ഈ ഫീച്ചർ യുഎസിൽ മാത്രം ലഭ്യമാണ്, ഇത് ഡിഫോൾട്ടായി ഓൺ ചെയ്തിരിക്കുന്നു. iPhone നിങ്ങളുടെ ദൈനംദിന ചാർജ് ചെയ്യൽ രീതികളിൽ നിന്ന് പഠിക്കുന്നു, അതിനാൽ നിങ്ങൾ ഉപയോഗിക്കുന്നതിനുമുമ്പ് അതിന് പൂർണമായി ചാർജ് ചെയ്യാനാകും.

എന്താണ് പ്രതീക്ഷിക്കേണ്ടത്

  • ചാർജിങ് വൈകിയേക്കാം: നിങ്ങളുടെ iPhone ഒരു ചാർജറുമായി കണക്റ്റ് ചെയ്യുമ്പോൾ, അത് ചാർജ് ചെയ്യാൻ തുടങ്ങുന്നതിന് അൽപ്പം വൈകിയേക്കാം. ക്ലീനർ എനർജി ഉടൻ ലഭ്യമാകുമെന്ന് പ്രവചിക്കപ്പെടുമ്പോൾ iPhone ഇത് ഓട്ടോമാറ്റിക്കായി ചെയ്യുന്നു. നിങ്ങളുടെ ഡിവൈസ് അൺപ്ലഗ് ചെയ്യുന്നതിന് മുമ്പ് ചാർജ് ചെയ്യുന്നത് പൂർത്തിയാകുമെന്ന് അറിയുമ്പോൾ മാത്രമാണ് iPhone ഇത് ചെയ്യുന്നത്.

  • ഇത് എല്ലായ്പ്പോഴും സജീവമല്ല: നിങ്ങളുടെ പ്രാദേശിക ഗ്രിഡിൽ നിന്ന് ക്ലീനർ ഊർജത്തിനായുള്ള പ്രവചനം ലഭ്യമാകുമ്പോൾ മാത്രമേ ‘ശുദ്ധോർജം കൊണ്ടുള്ള ചാർജ് ചെയ്യൽ’ സംഭവിക്കൂ. ഒരു പ്രവചനം ലഭ്യമല്ലെങ്കിൽ, നിങ്ങളുടെ iPhone സാധാരണ നിലയിൽ ചാർജ് ചെയ്യും.

‘ശുദ്ധോർജ്ജം കൊണ്ടുള്ള ചാർജ് ചെയ്യൽ’ താൽക്കാലികമായി ഓവർറൈഡ് ചെയ്യൂ

ഷെഡ്യൂൾ ചെയ്തതിലും വേഗത്തിൽ നിങ്ങളുടെ iPhone പൂർണ്ണമായി ചാർജ് ചെയ്യണമെങ്കിൽ, നിങ്ങൾക്ക് താൽക്കാലികമായി ‘ശുദ്ധോർജ്ജം കൊണ്ടുള്ള ചാർജ് ചെയ്യൽ’ ഓവർറൈഡ് ചെയ്യാം.

‘iPhone ബാറ്ററി’ ക്രമീകരണങ്ങളിലെ ചാർജിങ് വിവര കാർഡ്. ‘ചാർജിങ് ഹോൾഡ് ചെയ്തിരിക്കുന്നു’ എന്ന സന്ദേശത്തോടൊപ്പം ബാറ്ററി 70%-ൽ കാണിക്കുന്ന കാർഡ്: ‘ശുദ്ധോർജ ചാർജിങ്.’ ‘ചാർജിങ് തുടരൂ’ എന്ന ഓപ്ഷനോടൊപ്പം ഇത് 12:41 PM-ന് മുൻപ് പൂർത്തിയാക്കാൻ ഷെഡ്യൂൾ ചെയ്തിരിക്കുന്നു.
  1. നിങ്ങളുടെ iPhone-ലെ ‘ക്രമീകരണം’  ആപ്പിലേക്ക് പോകൂ.

  2. ‘ബാറ്ററി’ ടാപ്പ് ചെയ്യൂ, എന്നിട്ട് ‘ചാർജിങ് തുടരൂ’ ടാപ്പ് ചെയ്യൂ.

‘ശുദ്ധോർജ്ജം കൊണ്ടുള്ള ചാർജ് ചെയ്യൽ’ ഓണാക്കൂ

നിങ്ങളുടെ iPhone സജ്ജീകരിക്കുമ്പോൾ ക്ലീൻ എനർജി ചാർജിങ് ഡിഫോൾട്ടായി ഓണായിരിക്കും. ഫീച്ചർ ഓഫാക്കാൻ:

  1. നിങ്ങളുടെ iPhone-ലെ ‘ക്രമീകരണം’  ആപ്പിലേക്ക് പോകൂ.

  2. താഴെപ്പറയുന്നവയിലൊന്ന് ചെയ്യൂ:

    • iPhone 14-ലോ അതിന് മുൻപുള്ളതിലോ: ‘ബാറ്ററി’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ബാറ്ററി ആരോഗ്യവും ചാർജിങ്ങും’ ടാപ്പ് ചെയ്യൂ. ‘ശുദ്ധോർജ്ജം കൊണ്ടുള്ള ചാർജ് ചെയ്യൽ’ ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യൂ.

    • iPhone 15-ലോ അതിന് ശേഷമുള്ളതിലോ: ‘ബാറ്ററി’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ചാർജിങ്’ ടാപ്പ് ചെയ്യൂ. ‘ശുദ്ധോർജ്ജം കൊണ്ടുള്ള ചാർജ് ചെയ്യൽ’ ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.