അടയ്ക്കുക

വാര്‍ത്തകള്‍

ജില്ലയെ കുറിച്ച്

ഇന്ത്യയിലെ തെക്കേ അറ്റത്തെ സംസ്ഥാനമായ കേരളത്തിലെ ഒരു ജില്ലയാണ് കോട്ടയം. മധ്യകേരളത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ജില്ല, കിഴക്ക് ഗംഭീരമായ മലനിരകളുള്ള പശ്ചിമഘട്ടവും, പടിഞ്ഞാറ് വേമ്പനാട് കായലും  കുട്ടനാട്ടിലെ നെൽപ്പാടങ്ങളും അതിര്‍ത്തികളായി വരുന്ന അതുല്യമായ സവിശേഷതകളുള്ള ഭൂപ്രദേശമാണ്. പരന്നുകിടക്കുന്ന കായല്‍പരപ്പുകളും, സമൃദ്ധമായ നെല്‍പ്പാടങ്ങളും, മലമ്പ്രദേശങ്ങളും, മേടുകളും, കുന്നുകളും, വ്യാപിച്ച റബ്ബര്‍മര  തോട്ടങ്ങളുമുള്ള ഈ പ്രദേശം നിരവധി ഐതിഹ്യങ്ങളുമായും ബന്ധപ്പെട്ടുകിടക്കുന്നു. ആംഗലേയ ഭാഷയില്‍ ലാൻഡ് ഓഫ് ലെറ്റേഴ്സ്, ലെയ്‍ക്സ്, ആന്‍ഡ് ലാറ്റക്സ് എന്നും  കോട്ടയത്തെ വിശേഷിപ്പിക്കാറുണ്ട്. നാണ്യ വിളകളുടെ, പ്രത്യേകിച്ചും റബ്ബറിന്റെ പ്രധാന വിപണന കേന്ദ്രമാണ് കോട്ടയം. കോട്ടയം ജില്ലയിലുള്ള ഏക്കറു കണക്കിന് നന്നായി പരിപാലിക്കപ്പെടുന്ന തോട്ടങ്ങളില്‍ നിന്നാണ് ഇന്‍ഡ്യയിലെ സ്വാഭാവിക റബ്ബറിന്റെ ഭൂരിഭാഗവും ഉല്പാദിക്കപ്പെടുന്നത്. റബ്ബര്‍ ബോര്‍ഡിന്റെ ആസ്ഥാനവും കോട്ടയത്താണ്. അച്ചടി മാധ്യമത്തിന് കോട്ടയം നല്‍കുന്ന സംഭാവനകള്‍ മൂലം കോട്ടയത്തെ അക്ഷര നഗരി എന്നും വിളിക്കുന്നു.കൂടുതൽ വായിക്കാം

Chetan Kumar Meena IAS
ജില്ലാ കളക്ടർ & ജില്ലാ മജിസ്‌ട്രേറ്റ് ശ്രീ. ചേതൻ കുമാർ മീണ ഐ എ എസ്
Morty Proxy This is a proxified and sanitized view of the page, visit original site.